കേരളത്തിലെ വൈദ്യുത മേഖലയിൽ നാളിതുവരെയുണ്ടായിട്ടില്ലാത്ത പ്രതിസന്ധിലാണ് എന്നും അതിനു കാരണം ഉപഭോക്താക്കളുടെ അനിയന്ത്രിതമായ ഉപഭോഗമാണ് എന്നും സോളാർ ഉൽപാദകർ പ്രശ്നക്കാരാണ് എന്നും സർക്കാരും ബോർഡ് മാനേജുമെൻ്റും വൈദ്യുത ബോർഡ് ലിമിറ്റഡിലെ ജീവനക്കാരെയും എഞ്ചിനീയർമാരെ ഉന്നത ഉദ്യോഗസ്ഥരെയും കൊണ്ട് എല്ലാ മീഡിയാ മാർഗ്ഗങ്ങളും ഉപയോഗിച്ച് പറഞ്ഞു പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന സമയത്ത് കേരളത്തിൻ്റെ വൈദ്യുത മേഖലയുടെ ദൈനം ദിന പ്രവർത്തനങ്ങളുടെ സാങ്കേതികവും ഭരണപരവും സാമ്പത്തികവുമായ മേൽനോട്ടം വഹിക്കുന്ന, ഭരണഘനാപ്രകാരം സ്വതന്ത്രവും നീതിപൂവ്വവുമായി വേണ്ട ഉൾക്കാഴ്ചയോടെ കേരളത്തിൻ്റെ വൈദ്യുത മേഖലയുടെ ആവശ്യങ്ങൾ അറിഞ്ഞ് തയപരമായ ചട്ടങ്ങൾക്കും മാനദനങ്ങൾക്കും രൂപം നൽകേണ്ട, പ്രതിസന്ധി മറികടക്കാൻ വേണ്ട നിർദ്ദേശങ്ങൾ KSEBLനും സർക്കാരിനും നൽകാൻ ഭരണഘടനാപരമായ ബാദ്ധ്യതയുള്ള KSERC ഇവിടെ എന്തു ചെയ്യുകയാണ്?
അവർക്ക് ഇതിലൊന്നും ഒരു പങ്കുമില്ലേ? അവരുടെ പ്രവർത്തനങ്ങൾ കേരത്തിൻ്റെ വൈദ്യുത മേഖലയ്ക്ക് എന്ത് പ്രയോജനമാണ് ചെയ്തത് ? വൈദ്യുത ഗുലേറ്ററി കമ്മീഷൻ എന്നാൽ വൈദ്യുത മേഖലയിലെ കമ്മീഷൻ്റെ പങ്കു പറ്റുക എന്നതു മാത്രമെന്നാണോ ഇവർ ധരിച്ചിരിക്കുന്നത്?🤔
കേരളത്തിൻ്റെ വൈദ്യുത മേഖലയുടെ കാര്യക്ഷമമായ നടത്തിപ്പിനും വികസനത്തിനും വേണ്ടി ദീഘവീക്ഷണത്തോടെയും കാഴ്ചപ്പാടോടെയും കാലാനുസൃതമായി ഉണ്ടാക്കേണ്ട നിയമങ്ങളുടെയും ചട്ടങ്ങളുടെയും മാനദണ്ഡങ്ങളുടെയും അഭാവമാണ് ഇന്നത്തെ സ്ഥിതിയിലേയ്ക്ക് കേരളത്തിൻ്റെ വൈദ്യുത രംഗത്തെ എത്തിച്ചത്. വൈദ്യുത റഗുലേറ്ററി കമ്മീഷനിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൽ കാണിക്കുന്ന രാഷ്ട്രീയ- സ്വജനപക്ഷപാതവും അഴിമതിയും റഗുലേറ്ററി കമ്മീഷനിൽ മേന്മയുള്ള - കാര്യക്ഷമതയുള്ള - സാങ്കേതിക ജ്ഞാനമുള്ള ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിലും നിയമിക്കുന്നതിലും കാണിക്കുന്ന അലംഭാവവും, രാഷ്ട്രീയ - സംഘടനാ താൽപര്യങ്ങളും എല്ലാം മേഖലയെ ഇന്നത്തെ സ്ഥിതിയിൽ എത്തിക്കുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ 25 വർഷമായി കേരളത്തിൻ്റെ ആഭ്യന്തര ഉൽപാനദത്തിലെ വർദ്ധന ഏറ്റവും നിസ്സാരമാണ്. രാജ്യത്തെ ഊർജ്ജ നയത്തിനും താരീഫ് പോളിസിക്കും അനുസൃതമായ നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡങ്ങളും പുറപ്പെടുവിക്കേണ്ട KSERC അവരെ നിയമിച്ച സംസ്ഥാന സർക്കാരിൻ്റെ വിരുദ്ധമായ രാഷ്ട്രീയ നിലപാടുകൾ കാരണവും സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾ കാരണവും സ്വകാര്യനിക്ഷേപത്തെ പ്രോൽസാഹിക്കാൻ ഉതകുന്ന ചട്ടങ്ങളും മാനദണ്ഡങ്ങളും നടപ്പിലാക്കാതെ രാഷ്ട്രീയ യജമാനന്മാർക്ക് സേവ ചെയ്ത് സ്വകാര്യ നിക്ഷേപ സാഹചര്യങ്ങൾ ഇല്ലാതാക്കിയതാണ് അടിസ്ഥാന പ്രശ്നം.
സോളാർ അടക്കമുള്ള ഹരിത ഊർജ്ജത്തെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രത്തിൻ്റെ നയത്തിന് കീഴിൽ സോളാർ മേഖലയിൽ യാതൊരു മുതൽ മുടക്കും ഇല്ലാതെ ഉപഭോക്താക്കളുടെ ചെലവിൽ വൻകുതിച്ചുചാട്ടം സാദ്ധ്യമാക്കിയ പുരപ്പുറ സോളാർ പദ്ധതികളെയും വിതരണ ശൃംഖലാ തലത്തിലെ ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങളെയും വ്യക്തമായ കാഴ്ചച്ചാടോടെ പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ട കാര്യങ്ങൾ 2025 പുനരുപയോഗ ഊർജ്ജ ചട്ടങ്ങളിൽ ഉൾപെടുത്തുന്നതിന് പകരം മുതൽ മുടക്കാൻ തയ്യാറായി വരുന്നവരെ കഴുത്തു ഞെരിക്കുന്ന പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ച് വൈദ്യുതി മേഖലയിൽ സാദ്ധ്യമായ സ്വകാര്യ മൂലധനം പോലും ഇല്ലാതാക്കുന്നവർ കേരളത്തിൻ്റെ വൈദ്യുതി മേഖലയെ കുട്ടിച്ചോറാക്കിയിരിക്കുന്നു.
കഴിഞ്ഞ 30 വർഷത്തിൽ അധികമായി പ്രസരണ-വിതരണ മേഖലയുടെ വികസനത്തിന് കേരളത്തിൻ്റെ ബഡ്ജറ്റിൽ സർക്കാർ വകയായ യാതൊരു നിക്ഷേപത്തിനും തുക വകയിരുത്തിയതായി കണ്ടിട്ടില്ല. നാളിതുവരെ പ്രസരണ - വിതരണ ശൃംഖലയുടെ വികസനം കേന്ദ്ര പദ്ധതികളിലൂടെ മാത്രമാണ് കേരളത്തിൽ നടന്നിട്ടുള്ളത്. എന്നാൽ നിലവിൽ രാഷ്ട്രീയ താൽപര്യങ്ങളും വ്യക്തി താൽപര്യങ്ങളും കാരണം അതും ഇല്ലാതാക്കിയ മട്ടാണ്. ഇത്തരം വിഷയങ്ങളിൽ സ്വതന്ത്രവും കേരളത്തിൻ്റെ വൈദ്യുത മേഖലയുടെ ശരിയായ താൽപര്യവും നിയമവിധേയവുമായ നിലപാടുകൾ എടുത്ത് സർക്കാരിനെ പരസ്യമായി "ഉപദേശിക്കേണ്ട" KSERC നാളിതുവരെ അത് ചെയ്തതായി കാണുന്നില്ല. മാത്രവുമല്ല, പ്രസരണ വിതരണ ശൃംഖലയുടെ വികസനത്തെ സംബന്ധിച്ചും ആസൂത്രണത്തെ സംബന്ധിച്ചും രൂപ കൽപനയെ സംബന്ധിച്ചും നിർമ്മാണത്തെ സംബന്ധിച്ചും മുതൽ മുടക്കിനെ സംബന്ധിച്ചും കേന്ദ്ര വൈദ്യുത അതോരിറ്റിയുടെ അഞ്ചു വർഷ പ്ലാൻ രേഖയുമായും ദീഘകാല പ്ലാൻ രേഖയുമായും പ്ലാനിംഗ് മാനദണ്ഡങ്ങളുമായും ഒത്തു പോകാൻ ബാദ്ധ്യതയുണ്ടായിട്ടും അതനുസരിച്ച് ചട്ടങ്ങളും മാനദണ്ഡങ്ങളും പുറപ്പെടുവിക്കേണ്ട ഉത്തരവാദിത്വം ഉണ്ടായിട്ടും കാര്യവിവരമില്ലാത്ത ലോബി ഗ്രൂപ്പുകളുടെ പ്രചരണത്തിൽ പെട്ട് CEA യുടെ പ്ലാനിംഗ് രേഖയ്ക്ക് വിരുദ്ധമായ നിലപാടുകൾ എടുത്ത് ശൃംഖലയുടെ ശരിയായ വികസനത്തിന് തടസ്സമുണ്ടാക്കുന്ന രീതിയാണ് പലപ്പോഴും അവലംബിച്ചു വരുന്നതായി കാണുന്നത്. പിന്നെയെങ്ങനെയാണ് നാഷണൽ ഗ്രിഡിൻ്റെ ഭാഗമായ കേരളത്തിൻ്റെ വൈദ്യുത ശുംഖലയുയ്ക്ക് രാജ്യത്തിൽ നടക്കുന്ന കാലാനുസൃത മാറ്റങ്ങളുമായി ഒത്തുചേരാനാവുക?
ചുരുക്കിപ്പറഞ്ഞാൽ കേരളത്തിൻ്റെ വൈദ്യുത മേഖലയുടെ കാര്യക്ഷമമായ പരിപാലനത്തിനും സർവ്വതോമുഖമായ വികസനത്തിനും ഉദ്ദേശിച്ച് സ്ഥാപിച്ച ഭരണഘടനാ സ്ഥാപനമായ KSERC അതിൻ്റെ ലക്ഷ്യത്തിനനുസരിച്ച് പ്രവർത്തിക്കുന്നതിൽ അമ്പേ പരാജയപ്പെട്ടു എന്നതാണ് ഇവിടെ കാണാൻ കഴിയുന്നത്. എന്നാൽ അവരെ അക്കൗണ്ടബിൾ ആക്കുന്നതിന് നിലവിൽ സംവിധാനം ഇല്ലാത്തതുകൊണ്ട് ഒരു ക്വാസി ജൂഡീഷ്യൽ സംവിധാനമായ KSERC യുടെ പ്രവർത്തന രാഹിത്യങ്ങളെയും ദൗർബല്യങ്ങളെയും സംബന്ധിച്ച് ഒരു പബ്ല്ക്ക് ഓഡിറ്റ് ആവശ്യമാണ്. 🙏
കാര്യങ്ങൾ വഷളാകുമ്പോൾ ജനത്തെ പറ്റിയ്ക്കാൻ KSEB-യെ നിശിതമായി വിമർശിച്ചും കുറ്റം പറയു ഞ്ഞും രക്ഷപെടുന്നവർ ഓർക്കേണ്ടത് KSEB - യുടെ മാത്രമല്ല കേരളത്തിലെ മുഴുവൻ വൈദ്യുത മേഖലയുടെ പ്രവർത്തനകാര്യക്ഷമത ഉറപ്പാക്കുക KSERC യുടെ ഉത്തരവാദിത്വമാണ്. KSEB അടക്കമുള്ള സ്ഥാപനങ്ങളുടെ ദൈനം ദിന പ്രവർത്തനങ്ങളെ നിരീക്ഷിക്കുകയും നിയന്ത്രിയ്ക്കുകയും വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയും അവ നടപ്പാക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യേണ്ട KSERC സ്വന്തം തോൽവിയ്ക്ക് ലൈസൻസി യെ പഴിക്കുന്നത് എന്തിന് ?
(വസ്തുത: ചരിത്രപരമായി KSERC യുടെ പല മെബർമാരും പ്രധാന ഉദ്യോഗസ്ഥരും തങ്ങളുടെ സർവീസ് കാലഘട്ടത്തിൻ്റെ ഏറിയ പങ്കും KSEB-യിൽ ചെലവഴിച്ചവരും താക്കോൽ സ്ഥാനങ്ങളിൽ ഇരുന്ന് കമ്പനിയുടെ നയപരമായ തീരുമാനങ്ങളിലും ദൈനംദിന പ്രവർത്തങ്ങളിലും പ്രധാന പങ്കു വഹിച്ചവരുമാണ്. KSEBയുടെ ഇന്നത്തെ അവസ്ഥയ്ക്ക് പ്രധാന കാരണക്കാരായ അവർ KSERCയിൽ പോയിരുന്ന് KSEB-യെ പഴിക്കുന്നത് എങ്ങനെയാണ് അംഗീകരിക്കാനാവുക?)
എല്ലാ വേനലുകളിലും വൈദ്യുതിയുടെ ഉപഭോഗത്തിലുണ്ടായ വർദ്ധനവിൻ്റെ ഫലമായ ആവശ്യകത നേരിടാൻ കഴിയാതെ ശൃംഖലകളിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും ജീവിതദുരിതം സഹിക്കാനാവാതെ ഉപഭോക്താവ് പ്രതികരിക്കുമ്പോഴും മാത്രം പ്രസരണ വിതരണ ശൃംഖലയുടെ ബലഹീനതകളും ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കുന്നതിലെ തോൽവിയും ചർച്ച ചെയ്യുന്നവർ താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം തരുമോ?
1. പ്രസരണ മേഖലയിലും വിതരണ മേഖലയിലും ആവശ്യത്തിന് ശേഷി ഇല്ല എന്നും ഓവർലോഡ് കാരണം EHT/HT ലൈഫകൾ ടിപ്പാകുന്നു എന്നും ഇപ്പോൾ പറയുന്നവർ ഒരു മാസം മുൻപ് വരെ കേരളത്തിൻ്റെ പ്രസരണ വിതരണ ശൃംഖല വികസിത രാജ്യങ്ങൾക്കൊപ്പം വികസിച്ചതാണ് എന്നും ഇവിടത്തെ പ്രസരണ-വിതരണ നഷ്ടമായ 7% പല വികസിത രാജ്യങ്ങളേക്കാൾ മുൻപിലാണ് എന്ന് കൊട്ടിഘോഷിച്ച് നാടന്നതല്ലേ? 10% ൽ താഴെ മാത്രം പ്രസരണ -വിതരണ നഷ്ടം എന്നത് വികസിത രാജ്യങ്ങളിലെ ഇൻഫ്രാസ്ട്രക്ചറിന് സമാനമായ സ്ഥിതിയാണ് എന്നുള്ള കാര്യം വൈദ്യുത മേഖലയിലെ ഏത് വിദഗ്ധരും സാക്ഷ്യപ്പെടുത്തും. എന്നാൽ 100 കിലോമീറ്ററിൽ അധികം ദൈർ ല്യമുള്ള 11 KVലൈനുകളും ഓവർലോഡിൽ ട്രിപ്പാകുന്ന EHT ലൈനുകളും പരിപാലിച്ച് ഒരു വിധത്തിൽ ശരാശരി നിലവാരത്തിൽ വൈദ്യുതി വിതരണം ചെയ്യുന്ന KSEBL എന്ന സ്ഥാപനം നമ്പർ വൺ എന്നു സ്വയം പുകഴ്ത്തി നടന്നതിൻ്റെ തിക്തഫലമാണിത്. സ്ഥാപനത്തിൻ്റെയും മേഖലയുടെയും കാലാനുസൃത്യമായ മാറ്റങ്ങൾക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിച്ച ശേഷം കൈകാര്യം ചെയ്ത വൈദ്യുതിയുടെ കൃത്യമായ കണക്കുകൾ ചട്ടപ്രകാരം മീറ്ററുകൾ സ്ഥാപിച്ച് സമയ ബന്ധിതമായും വിവിധ വോൾട്ടേജ് തലങ്ങളിലും ഫീഡർ തലങ്ങളിലും ട്രാൻസ്ഫോർമർ തലങ്ങളിലും അളന്ന് നിജപ്പെടുത്തി മാനുഷിക ഇടപെടൽ ഇല്ലാതെ സുതാര്യമായി പ്രഖ്യാപിക്കുന്നതിന് പകരം മേന്മ നടിക്കാനായി കള്ളക്കണക്കുകൾ സൃഷ്ടിക്കുന്നവർക്ക് ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി എന്താണ് പറയാനുള്ളത്? ഇത്തരം കപടതകൾക്ക് കൂട്ടുനിൽക്കുന്ന KSERC യും സർക്കാരും ജനത്തിൻ്റെ ദുരിതത്തിന് നേരിട്ട് ഉത്തരവാദികളാണ്.
ചെയ്യേണ്ട ഉത്തരവാദിത്യങ്ങൾ കാര്യപ്രാപ്തിയോടെ സമയബന്ധിതമായും കൃത്യമായും ചെയ്യാതെ സ്വജന പക്ഷപാതത്തിലൂടെയും ഇഷ്ട നിയമനത്തിലൂടെയും അഴിമതിയിലുടെയും കുളമാക്കിയിട്ട് കാര്യങ്ങൾ അവതാളത്തിലായി ജനജീവിതം ദുരിത പൂർണ്ണമാകുമ്പോൾ ഉപഭോഗത്തിൽ ക്രമീകരണം നടത്താൻ ജനത്തിന് കൊടുക്കുന്ന ഉപദേശം കൊള്ളാം! 🙄
ചൂടുകൊണ്ട് പൊറുതിമുട്ടുമ്പോൾ അതിന് അൽപം ആശ്വാസം കിട്ടുന്ന മാർഗ്ഗങ്ങൾ പീക്ക് സമയങ്ങളിൽ ത്യജിച്ച് സഹകരിക്കണം പോലും!🙄
EVയുമായി യാത്ര ചെയ്യുന്നതിനിടയ്ക്ക് ചാർജ്ജ് തീരുമ്പോൾ പീക്ക് സമങ്ങളിൽ റീചാർജ്ജ് ചെയ്യുന്നത് ഒഴിവാക്കണം !🙄
ജീവിയ്ക്കാനായി വൈദ്യുതിയെ ആശ്രയിക്കുന്ന ജനത്തിന് കൊടുക്കുന്ന ഇത്തരം ഉപദേശങ്ങൾ സ്വയം പുഴുങ്ങി തിന്നാനേ ഉപകരിയ്ക്കൂ.. 🙏🙄
ബോർഡ് മാനേജ്മെൻ്റിൻ്റെ കെടുകാര്യസ്ഥതയെ രാഷ്ട്രീയവൽക്കരിച്ച് പോഷക സംഘടനകൾ വഴി ജീവനക്കാരുടെ തലയിൽ വച്ചു തരുമ്പോൾ അതിനെ അതേ പടി വിഴുങ്ങി ചുമക്കാതിരിക്കാനുള്ള ആർജവം കാട്ടാൻ തലച്ചോർ പണയം വയ്ക്കാത്ത ജീവനക്കാർ ശ്രദ്ധിക്കുക ...🙏